Friday December 6th, 2019 - 8:34:pm
topbanner

ബൈക്ക് യാത്രക്കിടെ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. നടുവേദനയെ ചെറുക്കു

princy
ബൈക്ക് യാത്രക്കിടെ ഈ  കാര്യങ്ങൾ ശ്രദ്ധിക്കൂ.. നടുവേദനയെ ചെറുക്കു

ബൈക്ക് യാത്രികരിൽ പലരും ദീർഘ ദൂര യാത്രയ്‌ക്കൊടുവിൽ നടുവേദനകൊണ്ട് വലയാറുണ്ട്‌. ഏറെ കാലമായി ബൈക്ക് ഉപയോഗിക്കുന്നവരെയും നടുവേദന അലട്ടാറുണ്ട്. എന്നാൽ ബൈക്ക് യാത്രക്കിടെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദനയിൽ നിന്ന് രക്ഷനേടാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വളരെ വേഗത്തില്‍ ബൈക്ക് ഓടിച്ചു കുഴിയിലും മറ്റും ചാടുമ്പോള്‍ നടുവിന് ആയാസം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് 45-50 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ബൈക്ക് ഓടിക്കുക. ബൈക്കിൽ ഇരിക്കുമ്പോൾ ഇപ്പോഴും നടു നിവർത്തിയിരിക്കാൻ ശ്രദ്ധിക്കണം. മുന്നോട്ട് കുനിഞ്ഞും ചാഞ്ഞും ചരിഞ്ഞുമുള്ള ഇരിപ്പ് ഒഴിവാക്കണം.

കുഴിയോ ഹംപോ കണ്ടാല്‍ ബ്രേക്ക് ചെയ്തു വേഗത കുറച്ച് സാവധാനം കയറിയിറങ്ങുക.ഷോക് അബ്സോര്‍ബറുകള്‍ പരിശോധിച്ച് അവ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.ഡിസ്‌ക് സംബന്ധമായ പ്രശ്നമുള്ളവര്‍ നടുവേദനയുളള അവസരങ്ങളില്‍ ബൈക്ക് യാത്ര പൂര്‍ണമായും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

 

Read more topics: bike travel, back pain
English summary
bike travel and back pain
topbanner

More News from this section

Subscribe by Email