Thursday December 12th, 2019 - 6:11:am
topbanner

ആദ്യ രാത്രിയിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ടത്

princy
ആദ്യ രാത്രിയിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ടത്

വിവാഹദിനത്തിൽ ഏറെ ഓർമ്മിക്കപ്പെടുന്നതാണ് ആദ്യരാത്രി. ഒരു പുരുഷനെ സംബന്ധിച്ചെടുത്തോളം അവൻ ഏറെ ശ്രദ്ധചെലുത്തേണ്ടതും ആദ്യരാത്രിയിൽ തന്നെയാണ്. ആദ്യം ശ്രദ്ധചെലുത്തേണ്ടത് പങ്കാളിയുടെ സന്തോഷത്തിനാണ്.പങ്കാളിയുടെ സമ്മതത്തോടെയല്ലാതെ സെക്‌സിന് മുതിരരുത്.പങ്കാളിയെ വേദനിപ്പിയ്ക്കാതെ വേണം സെക്‌സിന് മുന്‍കയ്യെടുക്കാൻ. ബലപ്രയോഗം പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കും. ഉത്കണ്ഠയോടെ സെക്‌സിനെ സമീപിയ്ക്കരുത്. ഇത് ആദ്യത്തെ ഒരു ദിവസം കൊണ്ടു ശരിയാകുന്നതല്ല എന്നു മനസിലാക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

sex in bedroomഎല്ലാവര്‍ക്കും ആദ്യ അനുഭവം അത്ര വിജയമാകണമെന്നില്ല. എന്നു കരുതി നിരാശപ്പെടേണ്ടതുമില്ല.നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം, അതും മണിക്കൂറുകള്‍ സിനിമകളില്‍ മാത്രമേ കാണാനാകൂവെന്നു തിരിച്ചറിയുക. ഇതു പ്രതീക്ഷിച്ചിരുന്നാല്‍ നിരാശയാകും, ഫലം. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.

sex in bedroom

ലിംഗത്തിന്റെ വലിപ്പക്കുറവു കാരണം പ്രയാസമനുഭവിയ്ക്കുന്ന പുരുഷന്മാരുമുണ്ട്. എന്നാല്‍ ലിംഗവലിപ്പമല്ല, സെക്‌സിന്റെ, സ്ത്രീ സംതൃപ്തിയുടെ അളവു കോല്‍. അമിത വലിപ്പമുള്ള ലിംഗം പൊതുവേ സ്ത്രീകള്‍ക്കു വേദനയുളവാക്കുകയാണ് ചെയ്യുക.

sex in bed room

ഗര്‍ഭധാരണം വേണ്ടായെങ്കില്‍ ഉചിതമായ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുക. കോണ്ടംസ് പോലുള്ള ലൈംഗികജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും. ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്‍ഭനിരോഘന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര്‍ പറയും.എന്നാല്‍ സുരക്ഷിത സമയം എന്നറിയപ്പെടുന്ന ഈ കാലയളവിലും ഗര്‍ഭധാരണ സാധ്യതയുണ്ട്.പങ്കാളിയുടെ ഇഷ്ടവും മാനസിക നിലയുമെല്ലാം പ്രധാനം.

Read more topics: first night, men,
English summary
What men should know on the first night
topbanner

More News from this section

Subscribe by Email