Friday September 20th, 2019 - 10:33:pm
topbanner
Breaking News
jeevanam

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

princy
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

ഫോട്ടോഗ്രാഫിയോട് പ്രിയമില്ലാത്തവർ ചുരുക്കുമായിരിക്കും. ഒപ്പം സ്വന്തമായി പകര്‍ത്തിയെടുക്കുന്ന ഓരോ സുന്ദ‌ര നിമിഷങ്ങളും പ്രിയ‌പ്പെട്ടവരെ കാണിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്നാൽ ഫോട്ടോഗ്രാഫിക്കായി ഒരു ദിനമുള്ളത് പലർക്കും അറിയില്ല. ആഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.

1839 ആഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്‌ടോട്ടില്‍ ഈ വിദ്യയെപ്പറ്റി ലോകത്തിനു പരിചയപെടുത്തിയതായി പറയപ്പെടുന്നു.

 World Photography Dayഒരു ഇരുട്ട് മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്‌ടോട്ടില്‍ ലോകത്തിനു പറഞ്ഞു കൊടുത്തത്. ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ ‘ക്യാമറ ഒബ്‌സ്‌ക്യുര’ യുടെ പിറവിക്കു പിന്നിലും ഈ തത്ത്വമാണ്‌ ഉപയോഗപ്പെടുത്തിയിരുന്നത്. ക്യാമറയുടെ സാങ്കേതിക വിദ്യ അനുദിനം വളർന്നു കൊണ്ടിരിക്കുന്നു.

 World Photography Dayചുവരുകളും മെടാലിക് പ്രതലങ്ങളും ഫോട്ടോ പതിപ്പിക്കാനുള്ള മാധ്യമങ്ങള്‍ ആയിരുന്നു എന്ന അവസ്ഥയില്‍ നിന്നും ഫിലിം ഉള്ള ക്യാമറയിലേക്കും, നെഗറ്റീവ് ടൂ പോസിറ്റീവ് പ്രോസെസ്സിലെക്കും പിന്നെ നാളുകള്‍ക്കിപ്പുറം ഫിലിം ഇല്ലാത്ത ഡിജിറ്റല്‍ ക്യാമറയിലേക്കും ഈ വിദ്യ വികസിച്ചിരിക്കുന്നു.

World Photography Dayമൊബൈല്‍ ഫോണില്‍ വരെ ഇന്ന് 8 മെഗാ പിക്‌സല്‍ ക്യാമറകള്‍ സാധാരണമായി. ചെറിയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ മുതല്‍ ഭീമന്‍ വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ ഡിജിറ്റല്‍ എസ്എല്‍ആര്‍ ക്യാമറ വരെ എത്തിനില്‍ക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മറ്റേതൊരു കലയേക്കാളും വളരുകയും അംഗീകാരം നേടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാണ് ഫോട്ടോഗ്രഫി. ഫോട്ടോഗ്രാഫി എന്ന കലയെ നെഞ്ചോട് ചേർത്ത് സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ലോക ഫോട്ടോഗ്രാഫി ദിനാശംസകള്‍.

 

Viral News

English summary
Today World Photography Day
topbanner

More News from this section

Subscribe by Email