Thursday June 17th, 2021 - 11:12:pm

പൂര്‍ണ ആരോഗ്യത്തിന് ലൈംഗീകബന്ധവും

NewsDesk
പൂര്‍ണ ആരോഗ്യത്തിന് ലൈംഗീകബന്ധവും

ആരോഗ്യകരമായ ലൈംഗീകബന്ധം കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. ജന്തുവര്‍ഗങ്ങളില്‍ മനുഷ്യന്‍ മാത്രമാണ് പ്രത്യല്‍പ്പാദനത്തിനല്ലാതെ ലൈംഗീക സുഖത്തിനുവേണ്ടിയും ബന്ധപ്പെടുന്നത്. അതിന്റെ പ്രധാനകാരണം രതിസുഖത്തിനപ്പുറമുള്ള മറ്റ് ഗുണങ്ങള്‍കൊണ്ടുമാണ്. മികച്ച ലൈംഗീകശേഷിയും പ്രകടനവും നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിരവധി ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും അവ പലതരത്തില്‍ നിങ്ങളുടെ വേഴ്ചയെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്.

ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഇതില്‍ പ്രധാനിയാണ്. ഓക്‌സിടോസിനെ വികാരങ്ങളുടെ ഹോര്‍മോണ്‍ എന്നാണ് വിളിക്കാറ് .വേഴ്ചക്ക്‌ശേഷം പങ്കാളിയോട് കൂടുതല്‍ സ്‌നേഹവും അടുപ്പവും തോന്നുന്നതിന് കാരണം ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളാണ്. അതോടൊപ്പം നല്ല ഉറക്കം കിട്ടുന്നതിനും സഹായകരമാണ്. ഈ ഹോര്‍മോണിന്റെ ഉല്‍പാദനം പുരുഷന്മാരെ അപേഷിച്ച് സ്ത്രീകളില്‍ 4 മടങ്ങ് അധികമാണ്. മറ്റൊരു സുപ്രധാന ഹോര്‍മോണാണ് സിറോടോണിന്‍. ആന്റിഡിപ്പറസന്റെ് മൂലകങ്ങള്‍ അടങ്ങിയ ഈ ഹോര്‍മോണ്‍ സെക്‌സിനുശേഷം പുഞ്ചിരിക്കാനും സന്തോഷമായിരിക്കാനും സഹായിക്കും.

അതോടൊപ്പം വിഷാദരോഗത്തില്‍ നിന്നും രക്ഷനേടാനും ലൈംഗീകത ഗുണകരമാണ്. വിഷാദരോഗത്തിനുള്ള സാധ്യത സെക്ഷ്യലി ആക്ടീവായ സ്ത്രീകള്‍ക്ക് വളരെ കുറവും മറ്റ് സ്ത്രീകള്‍ക്ക് കൂടുതലുമാണ് എന്നാണ് വിദഗദ്ധര്‍ പറയുന്നത്.

ലൈംഗീകബന്ധവും ഹൃദയാരോഗ്യവും

ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുത് ഹാര്‍ട്ട് അറ്റാക്കിന്റെയും സ്‌ട്രോക്കിന്റെയും സാധ്യത പകുതിയായി കുറക്കുമൊണ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലൂടെ തെളിയിക്കുത്.
അതോടൊപ്പം പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ലൈംഗീകബന്ധത്തിനിടയില്‍ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂടൂതലാണെ ധാരണ തീര്‍ത്തും തെറ്റാണെും ഈ രംഗത്തെ വിദഗ്ദ്ധര്‍ ഉറപ്പാക്കുന്നു.

ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ഡയറക്ടറായ പ്രൊഫസര്‍ പീറ്റര്‍ വെയ്‌സ്ബര്‍ഗ് പറയുത് നോക്കു, 50 വയസ്സോ അതിനുമുകളിലോ പ്രായമുള്ള പുരുഷന്മാര്‍ക്ക് നിത്യേനെ ലൈംഗീകബന്ധത്തിലേര്‍പ്പെടുതുകൊണ്ട് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെ ധാരണ തീര്‍ത്തും അടിസ്ഥാനരഹിതമാണെും ഇദ്ദേഹം പറയുന്നു. ഗൈസ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗ്രഹാം ജാക്‌സണ്‍ പറയുന്നതും സമാനമാണ്. 'ലൈംഗീകബന്ധവും ഒരുതരം വ്യായാമാണ്.' പടികള്‍ കയറിയിറങ്ങുതുന്റെയോ ചെറിയദൂരം നടക്കുതിന്റെയോ ആയാസം മാത്രമാണ് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ഉണ്ടാകുന്നത്. അദ്ദേഹം പറയുന്നു.

കൂടുതല്‍ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗപ്രതിരോധശേഷി കൂടാനും സഹായിക്കും. പനി ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ വരാതിരിക്കാനും ഇതുവഴി സാധിക്കും. ഒന്നോ അതിലധികം തവണയോ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുതവരില്‍ ഉമിനീരിന്റെ ഉല്‍പാദനം വര്‍ദ്ധിക്കുന്നുണ്ട്. ഇത് ജലദോഷം പോലുള്ള അവസ്ഥകള്‍ വരാതെ കാക്കുന്നു.

ദീര്‍ഘായുസും ലൈംഗീകതയും

ദീര്‍ഘായുസും ലൈംഗീകതയും തമ്മില്‍ ബന്ധമുണ്ടൊന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. വെയ്ല്‍സില്‍ ജീവിക്കുന്ന പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ ആഴ്ചയില്‍ രണ്ടുതവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുവര്‍ക്ക് മാസത്തില്‍ ഒരുതവണ മാത്രം ബന്ധപ്പെടുന്നവരെക്കാള്‍ കൂടുതല്‍ ആയുസുള്ളതായി പഠനത്തിലൂടെ കണ്ടെത്തി. ലൈംഗീകപ്രവര്‍ത്തികള്‍ക്ക് പുരുഷന്റെ ആരോഗ്യത്തില്‍ സുപ്രധാനസ്ഥാനമുണ്ട്. ഡോ.ബ്രീവര്‍ പറയുന്നു. പുരുഷഹോര്‍മോണുകളുടെ മാസ്റ്റര്‍ ഹോര്‍മോണായ DHEA യുടെ ഉല്‍പാദനം മറ്റ് ഹോര്‍മോണുകളായ ഈസ്ട്രജന്‍,ടെസ്‌റ്റോസ്റ്റീറോണ്‍ എന്നിവയുടെ വര്‍ധനവും ഉണ്ടാക്കുന്നു. DHEA യുടെ വര്‍ധനവ് നല്ല ഉദ്ധാരണത്തിനും രതിമൂര്‍ഛക്കും സഹായകരമാണ്.

ലൈംഗീകതയും പ്രത്യല്‍പ്പാദനവും

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികളില്‍ മിക്കവരും ധരിച്ചുവച്ചിരിക്കുന്നത്
ഉദ്ധാരണം നടത്താതെ വയ്ക്കുന്നത് ബീജങ്ങളുടെ ആരോഗ്യം കൂട്ടുമെന്നാണ്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണമാത്രമാണെന്നാണ് ഗൈനോക്കോളജിസ്റ്റായ ഡോ.ഗില്ലന്‍ ലോക്ക്വുഡ് പറയുന്നത് ഉദ്ധരിക്കാതെ വയ്ക്കുന്നതുകൊണ്ട് ബീജങ്ങള്‍ നശിച്ചുപോവുക മാത്രമാണ് ഉണ്ടാകുന്നത്.

ബീജാണുക്കളുടെ എണ്ണത്തില്‍ കുറവുള്ള പുരുഷന്മാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതും കഴിയുന്നതും നിത്യേനെ ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടതുമാണ്. ആസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ , ബീജങ്ങളുടെ DNA യില്‍ ഡാമേജ് സംഭവിച്ച യുവാവിന് നിത്യേനെയുള്ള ഉദ്ധാരണത്തിലൂടെ ഈ പ്രശ്‌നം 12 ശതമാനം വരെ കുറക്കാന്‍ സാധിച്ചതായി കണ്ടെത്തി. ഇനിയെങ്കിലും ഓര്‍ക്കുക ലൈംഗീകത സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രമല്ല, സമ്പൂര്‍ണ ആരോഗ്യത്തിനും കൂടിവേണ്ടിയാണ്.

സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

Read more topics: Health, Sex,
English summary
Surprising Health Benefits of Sex
topbanner

More News from this section

Subscribe by Email