Sunday August 18th, 2019 - 11:35:pm
topbanner
topbanner

സെക്‌സ് ടോയ്‌സ് ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യന്‍ യുവതികളെന്ന്‌ പഠനം

princy
സെക്‌സ് ടോയ്‌സ് ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യന്‍ യുവതികളെന്ന്‌ പഠനം

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും സെക്‌സ് ടോയ്‌സ് ഉള്‍പ്പടെയുള്ള ലൈംഗികസുഖവര്‍ധക ഉല്പന്നങ്ങള്‍ ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യന്‍ യുവതികളെന്ന്‌ പഠനം. ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട പഠനത്തിലാണ്  സെക്‌സ് ടോയ്‌സ് ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യന്‍ യുവതികളെന്നും പഞ്ചാബിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നതെന്നും പറയുന്നത്.   

പുരുഷന്മാര്‍ രാത്രി 10 മണിമുതല്‍ ഒരുമണി വരെയുള്ള സമയത്താണ് ഉല്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. സ്ത്രീകളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നത് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയുള്ള സമയത്താണെന്നും വെബ്‌സൈറ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 25നും 34നും ഇടയില്‍ പ്രായമുള്ള 44 ശതമാനം പേരാണ് വെബ്‌സൈറ്റിന്റെ സ്ഥിരം ഉപഭോക്താക്കള്‍.  ഇന്റിമേറ്റ് മസാജേഴ്‌സാണ് സ്ത്രീകള്‍ കൂടുതലായി വാങ്ങുന്നത്. 

സുഖവര്‍ധക സ്‌പ്രേകള്‍, ലോഷനുകള്‍, പ്‌ളഷര്‍ റിംഗ്‌സ്, ആകര്‍ഷകമായ അടിവസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊക്കെയും നിരവധി ആവശ്യക്കാരാണ്.സെക്‌സ് ടോയ്‌സ് വാങ്ങുന്നവര്‍ ഏറ്റവും കൂടുതലുള്ളത് പശ്ചിമബംഗാളിലാണ്. ആസാം,പഞ്ചാബ്,തെലുങ്കാന എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.പുതിയ കണക്കുകള്‍ പ്രകാരം ലൈംഗികത ആഘോഷമാക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ.

Read more topics: Sex Toys, Indian women, buy
English summary
Most of Indian women are buying Sex Toys
topbanner

More News from this section

Subscribe by Email