Monday September 16th, 2019 - 5:54:am
topbanner
Breaking News
jeevanam

കോണ്ടം ഉപയോഗിക്കാന്‍ താല്പര്യം ഇല്ലാത്തത് ഇന്ത്യക്കാര്‍ക്ക് : പുതിയ സര്‍വേ ഫലം പറയുന്നതിങ്ങനെ

princy
കോണ്ടം  ഉപയോഗിക്കാന്‍ താല്പര്യം ഇല്ലാത്തത്  ഇന്ത്യക്കാര്‍ക്ക് : പുതിയ  സര്‍വേ ഫലം പറയുന്നതിങ്ങനെ

ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിൽ താല്പര്യം ഇല്ലാത്തവരാണ് ഇന്ത്യയിലെ പുരുഷന്‍മാരെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഫലം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ 97.9 ശതമാനത്തിനും 'കോണ്ടം' ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചറിയാം.

എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ നില്‍ക്കുന്നതിനാല്‍ അത് അവരുടെ ലൈംഗികതയിലും പ്രതിഫലിക്കുകയാണെന്നും. ഇതാണ് കോണ്ടം ഉപയോഗിക്കുന്നതിലും ഇവര്‍ വിമുഖത പ്രകടിപ്പിക്കുന്നതിന് കാരണമെന്നും സര്‍വ്വേയില്‍ പറയുന്നു. ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല.

പ്രത്യുത്പാദനശേഷി മുന്നിട്ടു നില്‍ക്കുന്ന 49 വയസ് വരെയുള്ള കാലയളവില്‍ പെട്ടവരാണ് ഇവരെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യയില്‍ കോണ്ടത്തിന്റെ പരസ്യങ്ങളുടെ എണ്ണത്തില്‍ വരെ ഗണ്യമായ കുറവുണ്ടായതായും സര്‍വേയിൽ പറയുന്നു.

Read more topics: condom, use, condom
English summary
Indians refuse to use condoms, new serve, report
topbanner

More News from this section

Subscribe by Email