വാഹങ്ങളിൽ പൊടി പറ്റാതിരിക്കാനും പക്ഷികളും മറ്റും കാഷ്ഠിക്കാതിരിക്കാനും മൂടിവയ്ക്കുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാൽ വാഹനങ്ങൾ ഇങ്ങനെ മൂടി വയ്ക്കുന്നത് ഗുണം ചെയ്യുന്നതോടൊപ്പം ദോഷവും ചെയ്യും. കാർ കവറുകൾ ഉപയോഗിക്കുന്നത് വെയിൽ ഏൽക്കുന്നതു മൂലമുള്ള നിറം മങ്ങലിൽ നിന്നും ചെറിയ സ്ക്രാച്ചുകളിൽ നിന്നും ചെറിയ കേടുപാടുകളിൽ നിന്നും വാഹനത്തിനു സംരക്ഷണം നൽകും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗുണം പോലെ തന്നെ ദോഷ വശങ്ങളും കാർ മൂടിവെയ്ക്കുന്നതുകൊണ്ടുണ്ട്. പോളിത്തീൻ, നൈലോൺ, പ്ലാസ്റ്റിക് നിർമിത കാർ കവറുകൾ ഉപയോഗിച്ച് കാർ മൂടുമ്പോൾ കാറിലോ കവറിലോ ഈർപ്പം ഉണ്ടെങ്കിൽ ഇത് പെയിന്റിനു പുറത്ത് മങ്ങിയ പാടു വീഴാൻ ഇടയാക്കും എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഇത് കാർ പോളിഷ് ചെയ്താലേ പോകൂ. അതുകൊണ്ട് കാർ മൂടിവയ്ക്കുമ്പോൾ ഈർപ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മാസങ്ങളോളം മൂടിവയ്ക്കുന്നതും ഒഴിവാക്കുക.