Wednesday April 8th, 2020 - 9:16:pm
topbanner

തര്‍ക്കം മുറുകി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം തെറ്റെന്ന് ഡീന്‍ കുര്യാക്കോസ്

jb
 തര്‍ക്കം മുറുകി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം തെറ്റെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍, ദേശീയ നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. ഒരു സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടപടികളുമായി അവര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ മുന്‍സഫ് കോടതി തെരഞ്ഞെടുപ്പ് സ്‌റേറ്റ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ നടപടികള്‍ കോടതി അലക്ഷ്യമാണെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
ഈ കേസ് ഇന്ന് ആലുവ മുന്‍സിഫ് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള എല്ലാ കമ്മിറ്റികളും അടിയന്തിരമായി പിരിച്ചു വിട്ടിരിക്കുന്നത്.

ഇതിനിടെ ദേശീയ നേതൃത്വം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി ഓണ്‍ലൈനിലൂടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും സംസ്ഥാനത്തു നിന്ന് പത്രിക സമര്‍പ്പിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അതേസമയം അഞ്ഞൂറിലധികം പത്രികകള്‍ ലഭിച്ചതായി ദേശീയനേതൃത്വം അവകാശപ്പെടുന്നു.

സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ദേശീയ നേതൃത്വം അഞ്ച് അംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ഈ കമ്മീഷന് സിറ്റിംഗ് നടത്താന്‍ എറണാകുളം ഡി.സി.സി.യില്‍ സ്ഥലം അനുവദിക്കാതെ മടക്കി അയച്ചു. സ്വകാര്യ ഹോട്ടലില്‍ നടത്തിയ സിറ്റിംഗില്‍, നോട്ടീസ് ലഭിച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ ഹാജരാകുകയും ചെയ്തില്ല. ഇതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും പിരിച്ചുവിട്ടാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് സമിതി പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിട്ടുണ്ട്. ദേശീയ സമിതി ഒന്നാകെ പിരിച്ചുവിട്ടത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഡീന്‍ പ്രതികരിച്ചു.കേന്ദ്ര നേതൃത്വം അവധാനതയോടെ പെരുമാറണം. ഇപ്പോഴത്തെ സംവിധാനം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

 

English summary
youth congress state committee dismissed
topbanner

More News from this section

Subscribe by Email