Tuesday March 31st, 2020 - 10:42:pm
topbanner

ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ്

NewsDesk
ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച്  യൂത്ത് കോണ്‍ഗ്രസ്

കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഘാടകരായ ആഷിക് അബുവിനും റിമ കല്ലിങ്കലിനും മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണ് അയച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ ആരോപണം പുറത്ത് വന്നതിന് പിന്നാലെ സംവിധായകന്‍ ആഷിക് അബു സമൂഹമാധ്യമങ്ങളിലൂടെ എന്റെ വക 500 എന്ന സോഷ്യല്‍ മീഡിയയിലെ കാമ്പയിന്‍ ട്രെന്റിംഗ് ആയിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് കരുണ സംഗീത നിശ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഷിക് അബുവിനും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനും മണി ഓര്‍ഡര്‍ അയച്ചത്.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പണം തിരിച്ചടച്ചത്. അതും പിരിച്ച് കിട്ടിയതിന്റെ വെറും പത്തു ശതമാനം മാത്രം. കട്ടമുതല്‍ തിരിച്ചു നല്‍കി മാതൃകയാകാന്‍ ഇരുവരും നോക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന പാവപ്പെട്ട മാതൃകാ ദമ്പതികള്‍ എന്ന നിലയിലാണ് ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനും ജീവിക്കാനായി മണിയോര്‍ഡര്‍ ആയി അയച്ചു കൊടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് കെ.എസ്. പറഞ്ഞു.

കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് സംഘാടകരായ ആഷിക് അബുവില്‍ നിന്ന് ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. പരിപാടി നഷ്ടമായിരുന്നുവെന്നും അതിനാലാണ് പണം അടയ്ക്കാതിരുന്നതെന്നും ആഷിക് അബു മൊഴി നല്‍കിയിരുന്നു.

 

English summary
youth congress mani order to aashiq abu
topbanner

More News from this section

Subscribe by Email