Sunday January 26th, 2020 - 2:43:pm
topbanner

പുതുമുഖങ്ങളെ അണിനിരത്തി യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചേക്കും; റിയാസ് മുക്കോളിക്കും റിജുല്‍ മാക്കുറ്റിക്കും സാധ്യത

jb
പുതുമുഖങ്ങളെ അണിനിരത്തി യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചേക്കും; റിയാസ് മുക്കോളിക്കും റിജുല്‍ മാക്കുറ്റിക്കും സാധ്യത

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കേരള ഘടകം പിരിച്ചുവിട്ട സാഹചര്യത്തില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടായേക്കും. ഇതിനായി കെപിസിസി പ്രസിഡന്റുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുടെ പേരുകളാണ് ആദ്യം ഗ്രൂപ്പുകള്‍ മുന്നോട്ട് വച്ചിരുന്നത്. 35 വയസാണ് മത്സരിക്കാനുള്ള മാനദണ്ഡം. എന്നാല്‍ ഇരുവര്‍ക്ക് 35 വയസ് കഴിഞ്ഞിട്ടുണ്ട്. കൂടാതെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു വര്‍ഷത്തിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പും ഉള്ളതിനാല്‍ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരെ മാറ്റി നിര്‍ത്തിയ ഒരു പുനഃസംഘടനയാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് വീതംവെപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ വന്ന പൊതുവികാരവും കണക്കിലെടുത്തിട്ടുണ്ട്.

അതേമയം എംഎല്‍എമാരെയല്ലാതെ മലപ്പുറം, കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റുമാരായ റിയാസ് മുക്കോളി, റിജുല്‍ മാക്കുറ്റി എന്നിവരുടെ പേരുകളാണ് നേതൃത്വം മുന്നോട്ട് വക്കാന്‍ സാധ്യത.

 

Read more topics: youth congress, new leaders,
English summary
youth congress for new leaders
topbanner

More News from this section

Subscribe by Email