Thursday January 23rd, 2020 - 8:40:am
topbanner

യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

jb
യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി

സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രം നിര്‍ദേശിച്ചതിന് പിന്നാലെയാണ് പരാതികളുമായി സംസ്ഥാനത്ത് നിന്നുളള നേതാക്കളും പ്രവര്‍ത്തകരും കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ജനപ്രതിധികളെ ഭാരവാഹികളാക്കാനുളള നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാണ്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഇരുതട്ടില്‍ തുടരുമ്പോഴും അന്തിമ തീരുമാനം തങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്തുകൊണ്ട് തന്നെയാകുമെന്നുളള പ്രതീക്ഷയിലാണ് സംസ്ഥാന ഘടകം. സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് കേരളത്തില്‍ നിന്നുളള പ്രവര്‍ത്തകരും നേതാക്കളും.

സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍, നിലവിലെ വിഭാഗീയത ഇനിയും രൂക്ഷമാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്നും കെപിസിസി ഉള്‍പ്പെടെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രം അംഗീകാരം നല്‍കിയ പട്ടികക്കെതിരെയും അമര്‍ഷം ശക്തമാണ്. കെഎസ്യു നേതാക്കളെ ഉള്‍പ്പെടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നതാണ് ഒരാക്ഷേപം. എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുളളവരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെരെയും പ്രവര്‍ത്തകരില്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴായി സോണിയ ഗാന്ധിയെ ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്നുളള നേതാക്കള്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരായ വികാരം ധരിപ്പിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര നേതൃത്വം. ഇത്തരം നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന വാദവും സംസ്ഥാനത്ത് ശക്തമാണ്.

 

Read more topics: youth congress, election complaint,
English summary
youth congress election complaint
topbanner

More News from this section

Subscribe by Email