Friday July 10th, 2020 - 6:20:am

പാലക്കാട് അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍ : മയക്കുമരുന്ന് വലയില്‍ പെണ്‍കുട്ടികളും : പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

princy
 പാലക്കാട് അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍ : മയക്കുമരുന്ന് വലയില്‍ പെണ്‍കുട്ടികളും : പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പാലക്കാട്:ആഗോളതലത്തില്‍ നിരോധിച്ചതും, അതിമാരക മയക്കുമരുന്നു ശ്രേണിയില്‍പെട്ടതുമായ ആറര ഗ്രാം എം.ഡി.എം.എ (മിഥെലിന്‍ ഡൈയോക്‌സി മെത്താം ഫെറ്റാമിന്‍)യുമായി യുവാവ് പിടിയില്‍. തൃശൂര്‍ ചെന്ത്രാപ്പിന്നി നവക്കോട് വീട്ടില്‍ സനൂപ് (22) നെയാണ് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ സൗത്ത് പോലീസും ചേര്‍ന്ന് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. ലിങ്ക് റോഡില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി യുവാവിനെ മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തത്. വെള്ള ക്രിസ്റ്റല്‍ രൂപത്തിലുള്ള ആറര ഗ്രാം മയക്കുമരുന്ന് 17 പായ്ക്കറ്റുകളിലാണ് സൂക്ഷിച്ചിരുന്നത്.

പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലവരും. ലോകത്തില്‍ ഏറ്റവും വിലകൂടിയ മയക്കുമരുന്നായാണ് എം.ഡി.എം.എ അറിയപ്പെടുന്നത്.ലഹരിക്കടിമയായ പ്രതി മയക്കുമരുന്ന് കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നത്താല്‍ സ്‌റ്റേഷനില്‍ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ് പറഞ്ഞു.

ഇതുമൂലം ജെ.എഫ്.സി.എം കോടതി-3 മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ നേരിട്ടെത്തിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പാലക്കാട് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: ബാബു കെ. തോമസ്, പാലക്കാട് ഡിവൈ.എസ്.പി: സാജു കെ. എബ്രഹാം, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍, എസ്.സി.പി.ഒ: ടി.എ. ഷാഹുല്‍ ഹമീദ്, സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, റഹിം മുത്തു, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെട്ട എം.ഡി.എം.എ ഒരു മില്ലി ഗ്രാം പോലും കൈവശം വെക്കാന്‍ പാടില്ല.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കോളജ് വിദ്യാര്‍ഥിനികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായ സനൂപാണ് പെണ്‍കുട്ടികളും മയക്കുമരുന്നിന് അടിമകളാണെന്ന വിവരം നല്‍കിയത്. കോയമ്പത്തൂര്‍, പാലക്കാട് അതിര്‍ത്തി മേഖലയിലെ കോളജ് വിദ്യാര്‍ഥികളാണ് പ്രധാന ഉപയോക്താക്കളില്‍ അധികവും. പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തി വരുന്നതായി പ്രതി സമ്മതിച്ചു.പ്രത്യേക രുചിയോ, മണമോ ഇല്ലാത്ത എം.ഡി.എം.എ ക്രിസ്റ്റലുകള്‍ നാവിനടിയില്‍ വെച്ച് ലയിപ്പിച്ചും, ലായനികളില്‍ ലയിപ്പിച്ചുമാണ് ഉപയോഗിക്കുന്നത്.

പൊടി രൂപത്തിലും, ക്രിസ്റ്റല്‍ രൂപത്തിലും, ഗുളിക രൂപത്തിലും ഇത് ലഭ്യമാണ്. ഉപയോഗിച്ചാല്‍ ആറു മണിക്കൂറോളം ഉന്‍മാദാവസ്ഥയിലായിരിക്കാന്‍ കഴിയുമെന്നതിനാല്‍ ഡി.ജെ. പാര്‍ട്ടികള്‍, നൈറ്റ്ക്ലബുകള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ പ്രിയപ്പെട്ട ലഹരിമരുന്നാണിത്.കോയമ്പത്തൂര്‍ പിച്ചനൂരിലെ ഒരു സ്വാശ്രയകോളജിനടുത്ത് വാടക വീട്ടില്‍ താമസിച്ചാണ് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്നതെന്ന് പോലീസ് പറഞ്ഞു.

സമ്പന്നരായ വിദ്യാര്‍ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. ഒരു പായ്ക്കറ്റിന് 5000 രൂപ ഈടാക്കിയാണ് വില്‍പ്പന. ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് എം.ഡി.എം.എ എത്തുന്നതെന്ന് പ്രതി മൊഴി നല്‍കി. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിക്കാനായത്.

Read more topics: palakkad, kanja, case
English summary
youth arrested with MDMA drugs in palakkad
topbanner

More News from this section

Subscribe by Email