Sunday March 29th, 2020 - 11:39:pm
topbanner

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ അധിക്ഷേപിച്ചു ഫേസ് ബുക്ക് വീഡിയോ : യുവാവ് അറസ്റ്റിൽ

princy
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ അധിക്ഷേപിച്ചു ഫേസ് ബുക്ക് വീഡിയോ  :  യുവാവ് അറസ്റ്റിൽ

പാലക്കാട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ മതസ്പർദ്ധ വളർത്തുന്ന ഫേസ് ബുക്ക് വീഡിയോ ഇട്ട യുവാവ് അറസ്റ്റിൽ . പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രീജിത്തിനെതിരെ ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇയാൾക്കെതിരെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
youth arrested for promote religious hatred through fb video
topbanner

More News from this section

Subscribe by Email