Sunday September 26th, 2021 - 6:05:pm

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

fasila
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

പാലക്കാട്: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിനും പണവും ആവശ്യപ്പെട്ട യുവാവ് അറസ്റ്റില്‍. പാലക്കാട് പെരിങ്ങോട്ട് കുറുശിയില്‍ ചുള്ളിക്കല്‍ ഹൗസില്‍ സുജിത്തി(26) ആണ് കൊല്ലത്ത് അറസ്റ്റിലായത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പൂയപ്പളളി സ്വദേശിനിയായ യുവതിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുജിത്ത് പരിചയം വളര്‍ന്നതോടെ ഫെയ്‌സ്ബുക്ക് ഐ.ഡി വാങ്ങി പരസ്പരം ഫോട്ടോകള്‍ കൈമാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതില്‍ യുവതി അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ചിലത് മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയുടെ പിതാവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ നാട്ടിലെത്തുമ്പോള്‍ ലൈംഗികബന്ധത്തിന് വഴങ്ങണമെന്നും ഭീമമായ തുക നല്‍കണമെന്നും ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.

യുവതിയുടെ പിതാവ് കൊട്ടാരക്കര ഡിെവെ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സുജിത്തിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മലപ്പുറത്തും, പാലക്കാട്ടും സമാനമായ കുറ്റത്തിന് പോലീസ് കേസുകള്‍ നിലവിലുണ്ടെന്നും പെണ്‍കുട്ടി നാട്ടില്‍ എത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു.

English summary
acquaintance by facebook young man arrested for attempting to extort money by threatening the woman
topbanner

More News from this section

Subscribe by Email