കൊല്ലം:ഐ സി യു ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം.ഉമ്മന്നൂർ സ്വദേശിനി രാജി (31 )യാണ് പാരിപ്പളളി മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരം സാറ്റ് ഹോസ്പിറ്റലിലേക്ക് പോകുന്ന മദ്ധ്യേ ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച 6.20 ന് പാരിപ്പളളി ഹോസ്പിറ്റലെ അത്യാഹിതവിഭാഗത്തിൽ നിന്നുമാണ് രാജിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് എന്നാൽ വഴി മദ്ധ്യേ യുവതിയ്ക്ക് കലശലായ വേദന അനുഭവപ്പെടുകയും തിരിച്ച് പാരിപ്പളളി ഹോസ്പിറ്റലിലേയ്ക്ക് പോയി എങ്കിലും അവിടെ എത്തുന്നതിന് 2കിലോമീറ്റർ മുമ്പ് പ്രസവിക്കുകയും ഐ സി യു ആംബുലൻസിൽ രാജി പ്രസവിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന മെയിൽ നഴ്സ് പ്രസവ ശ്രുശൂഷയും നൽകി.പരിശോധനയ്ക്ക് ശേഷം അമ്മയേയും കുഞ്ഞിനേയും തിരുവന്തപുരം സാറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു.