Wednesday February 19th, 2020 - 6:15:pm
topbanner

കോട്ടയത്ത് ബസിന്റെ ചവിട്ടുപടിയില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Anusha unni
കോട്ടയത്ത് ബസിന്റെ ചവിട്ടുപടിയില്‍ നിന്ന്  തെറിച്ചുവീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കോട്ടയം : മണര്‍കാട് ചവിട്ടുപടിയില്‍ നിന്ന് കയറുന്നതിന് മുന്‍പ് മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന  സ്ത്രീ മരിച്ചു. വെള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാന്‍(65) ആണ് ഇന്ന് രാവിലെ മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശനിയാഴ്ചയാണ് സംഭവം. മണര്‍കാട് പള്ളി ജംഗ്ഷനില്‍ നിന്നും ബീന എന്ന ബസില്‍ കയറിയത്. ചവിട്ടുപടിയില്‍ ആദ്യം കാല്‍ വെച്ചതിന് പിന്നാലെ കണ്ടക്ടര്‍ ബെല്ലടിക്കുകയായിരുന്നു. ഉടൻ മുന്നോട്ടെടുത്ത ബേസിൽ നിന്ന് അന്നമ്മ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. രണ്ട് കാലുകളിലുടെയും ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. അപകടത്തെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് ആര്‍ടിഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Read more topics: kottayam,accident,
English summary
woman died in kottayam bus accident
topbanner

More News from this section

Subscribe by Email