സംസ്ഥാനം പൂര്‍ണ്ണമായി അടച്ച ശേഷം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലങ്ങിയ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കാന്‍ പോലീസ് നിര്‍ദ്ദേശം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഓട്ടോ ,ടാക്സി എന്നിവ അവശ്യ ഘട്ടത്തില്‍ മാത്രം സര്‍വീസ് നടത്തുക. മെഡിക്കല്‍ കേസുകള്‍ക്കും അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഓട്ടോ ടാക്സികള്‍ ഉപയോഗിക്കേണ്ടത്. ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരന് മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ.