Sunday April 5th, 2020 - 2:20:am
topbanner

ഭര്‍ത്താവിനെ പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത് കൊന്നു; മഞ്ചേശ്വരത്ത് ഭാര്യയും അയല്‍വാസിയും പിടിയില്‍

JB
 ഭര്‍ത്താവിനെ പതിനായിരം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത് കൊന്നു;  മഞ്ചേശ്വരത്ത് ഭാര്യയും അയല്‍വാസിയും പിടിയില്‍

കാസർഗോഡ്: മഞ്ചേശ്വരത്ത് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയും അയൽവാസിയും പിടിയിൽ. കേദംപാടിയിലെ ഇസ്മയിലിന്റെ ഭാര്യ ആയിഷയും അയൽവാസി മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്.പതിനായിരം രൂപയ്ക്കാണ് ഇസ്മയിലിനെ കൊലപെടുത്താൻ  ആയിഷ ക്വട്ടേഷൻ നൽകിയത്. ഇസ്മയിലിന്റെ നിരന്തര ശാരീരിക പീഡനമാണ് ക്വട്ടേഷൻ നൽകിയതിന് കാരണമായി ആയിഷ പറയുന്നത്.ആയിഷയും ഹനീഫയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പറയപ്പെടുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മഞ്ചേശ്വരം നെറ്റില പദവിലെ വീട്ടിൽ ഇസ്മയിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതിൽ കൊലപാതകമാണെന്ന് വ്യക്തമായി. അന്വേഷണത്തിലാണ് ഭാര്യ ആയിഷയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബോധ്യപ്പെട്ടത്.ആയിഷയെ ചോദ്യം ചെയ്തതിൽ നിന്നും അയൽവാസിയായ ഹനീഫ വഴി നൽകിയ ക്വട്ടേഷനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ബോധ്യപ്പെട്ടു.ഉറങ്ങികിടന്ന ഇസ്മായിലിനെ ആയിഷയുടെ സഹായത്തോടെ ജനുവരി 19ന് രാത്രി വീട്ടിനകത്ത് കയറിയ സംഘം കഴുത്തിൽ കയറു കുടുക്കി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ വാടകക്കൊലയാളികളായ രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: wife killed, husband, manjashuram,
English summary
wife killed husband in manjashuram
topbanner

More News from this section

Subscribe by Email