Wednesday January 22nd, 2020 - 2:04:pm
topbanner

കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ

JB
കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ചോദിച്ച ഭര്‍ത്താവിനെ വെട്ടിവീഴ്ത്തി ഭാര്യ

കോട്ടയം: കോട്ടയത്ത് സീരിയല്‍ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ട ഭര്‍ത്താവിനെ ഭാര്യ വെട്ടിവീഴ്ത്തി. കോട്ടയം കുമരകത്താണ് സംഭവം. സീരിയല്‍ കാണുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഭര്‍ത്താവ് മണര്‍കാട് സ്വദേശി അഭിലാഷിനെ ഭാര്യ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മദ്യലഹരിയിലാണ് അഭിലാഷ് വീട്ടിലെത്തിയതും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഭിലാഷിന്റെ ഭാര്യ ഇയാളെ കണ്ടതായി പോലും ഭാവിച്ചില്ല. ഇത് സഹിക്കവയ്യാതെ അഭിലാഷ് ഭാര്യയോട് കയര്‍ത്ത് സംസാരിച്ചു. ഒടുവില്‍ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തി. ഭാര്യയുടെ അച്ഛനും അമ്മയും ഇവരുടെ വഴക്കില്‍ ഇടപ്പെട്ടതോടെ സംഭവം കൂട്ടത്തല്ലിലേക്കും എത്തി.

ഇതിനിടെ ആണ് കത്തി കൈയില്‍ കിട്ടിയ ഭാര്യ അഭിലാഷിനെ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഭാര്യയേയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അഭിലാഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്ക് കൂടുന്നത് പതിവാണെന്നാണ് പോലീസ് പറയുന്നത്.

Read more topics: wife, attack husband, in kottayam,
English summary
wife attack husband in kottayam
topbanner

More News from this section

Subscribe by Email