Sunday September 22nd, 2019 - 3:24:am
topbanner
Breaking News
jeevanam

ബസ് ചാര്‍ജ് വര്‍ധനവ് എന്ന ആവശ്യം ബസുടമകള്‍ ഉപേക്ഷിക്കുന്നു; പകരം ബദല്‍ നിര്‍ദേശങ്ങള്‍

JB
ബസ് ചാര്‍ജ് വര്‍ധനവ് എന്ന ആവശ്യം ബസുടമകള്‍ ഉപേക്ഷിക്കുന്നു; പകരം ബദല്‍ നിര്‍ദേശങ്ങള്‍

തൃശ്ശൂര്‍: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ ഉപേക്ഷിക്കുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നത് യാത്രക്കാരെ ബസില്‍ നിന്ന് അകറ്റും എന്ന വിലയിരുത്തലാണ് ബസുടമകളുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പ്രളയക്കെടുതിയിലായ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ബസ് ചാര്‍ജ് വര്‍ധനയ്ക്ക് അനുകൂലവുമല്ല. ഈ സാഹചര്യത്തിലാണ് പകരം, ബദല്‍ നിര്‍ദേശങ്ങള്‍ ബസുടമകള്‍ മുന്നോട്ടു വെക്കുന്നത്.

പ്രധാന ബദല്‍ നിര്‍ദേശങ്ങള്‍ ഇവയാണ്: ഇന്ധനത്തിന് സബ്‌സിഡി, നികുതിയിളവ്, 15 വര്‍ഷമെന്ന കാലാവധി ദീര്‍ഘിപ്പിക്കല്‍, കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തിനൊപ്പം റൂട്ടുകളിലും ക്രമീകരണം, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ് പ്രീമിയം കുറക്കുക, ടോളുകളില്‍ നിന്ന് ഒഴിവാക്കുക, പൊതുവാഹനമായതിനാല്‍ കേന്ദ്ര-സംസ്ഥാന നികുതികളില്‍ ഇളവ് വരുത്തുക, സൗജന്യ യാത്രകള്‍ക്ക് നിയന്ത്രണം വരുത്തുക, ബസുടമകള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കുറ്റമറ്റതാക്കുക.

ഈ നിര്‍ദേശങ്ങള്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് നീക്കം. ഇതിനോടുള്ള സര്‍ക്കാരിന്റെ തുടര്‍സമീപനം നോക്കി ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം. നിലവിലെ നികുതിയൊടുക്കിയ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ജി-ഫോം നല്‍കി അറ്റക്കുറ്റപ്പണികള്‍ക്കെന്ന പേരില്‍ നികുതിയൊടുക്കാതെ ബസ്സുകള്‍ കയറ്റിയിടാനുള്ള തീരുമാനത്തിലാണ് ബസുടമകള്‍.

 

Viral News

Read more topics: bus, owners, widrow, charge, hike,
English summary
bus owners widrow charge hike
topbanner

More News from this section

Subscribe by Email