Thursday June 4th, 2020 - 4:42:pm

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

JB
അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം;  വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് നാസര്‍ ആറാട്ടുപുഴ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് ഇയാള്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്റെ സ്‌പെഷല്‍ സ്‌കോഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐപിസി 153, 188, 269, 118ഇ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ട് വകുപ്പും നാസറിനെതിരെ ചുമത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ചയാളാണ് നാസര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

English summary
welfare party leader arrested on interstate employee gathering case
topbanner

More News from this section

Subscribe by Email