Thursday September 24th, 2020 - 12:47:am

വയനാട് പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു...ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്

RA
വയനാട് പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു...ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്

വയനാട്:  ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തന സംഘം പുറപ്പെട്ടിട്ടുണ്ട്. പാറക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും മൃതശരീരം പുറത്തെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

അതിനാല്‍ ഇതിന് ആവശ്യമായ സംവിധാനങ്ങളുമായാണ് രക്ഷാദൗത്യ സംഘം എത്തുന്നത്. ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഈ മൃതദേഹം കണ്ടെത്താനായത്.  ഇന്ന് രാവിലെ ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയ ഏതാനും സന്നദ്ധ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ട വിവരം അറിയിക്കുന്നത്.

 പിന്നീട് അഗ്നിശമനസേനയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും ഉദ്യോഗസ്ഥര്‍ അവിടേക്കെത്തി സംഭവം സ്ഥിരീകരിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. പുത്തുമലയില്‍ ഇനി 6 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇപ്പോള്‍ ആകെ 11 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: wayanadu, puthu mala, deadbody
English summary
wayanadu puthu mala deadbody
topbanner

More News from this section

Subscribe by Email