Wednesday December 11th, 2019 - 3:48:am
topbanner

വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

RA
വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. പനമരം പരിയാരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ഏകദേശം 30 വയസ്സ് തോന്നിക്കുന്ന കാട്ടാന ചരിഞ്ഞത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് സംഭവം.

സംഭവസ്ഥലത്ത് വനപാലകര്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണ്.  ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്‌ക്കരിക്കും. ഈ പ്രദേശത്ത് രണ്ടാമത്തെ തവണയാണ് സമാന സംഭവത്തില്‍ ആന ചരിയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: wayanadu, kattana, death report
English summary
wayanadu kattana death report
topbanner

More News from this section

Subscribe by Email