Monday March 30th, 2020 - 7:25:pm
topbanner

അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിന്റെ ലോക്കറുകള്‍ അടക്കം പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്

JB
അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിന്റെ ലോക്കറുകള്‍ അടക്കം പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ ബാങ്കിടപാടുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. ലോക്കറുകള്‍ അടക്കമുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. ഇതിനായി അക്കൗണ്ടുകളുള്ള ബാങ്കുകള്‍ക്ക് അപേക്ഷ നല്‍കുമെന്നും വിജിലന്‍സ് സംഘം വ്യക്തമാക്കി. ശിവകുമാറിന്റെ അടുപ്പക്കാരുടെ ബാങ്ക് വിശദാംശങ്ങളും പരിശോധിക്കാനാണ് തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം 17 മണിക്കൂര്‍ നീണ്ട പരിശോധനയുടെ ഭാഗമായി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇവയുടെ പരിശോധന തുടരുകയാണ്. ഇതിന് ശേഷമാകും ചോദ്യം ചെയ്യല്‍.. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എം എസ് രാജേന്ദ്രന്‍, ഷൈജു ഹരന്‍, അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരെ ചോദ്യം ചെയ്ത ശേഷമാകും ശിവകുമാറിനെ വിളിപ്പിക്കുക. മാത്രമല്ല ഫോണ്‍ വിളികള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഇതിനകം ശേഖരിക്കും.

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരംഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രേഖകള്‍ പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി..

 

English summary
vs shivakumar loker seaching by vigilance
topbanner

More News from this section

Subscribe by Email