Friday April 3rd, 2020 - 10:14:am
topbanner

വി എസ് ശിവകുമാറിനെതിരായ വിജിലന്‍സ് അന്വേഷണം; ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കും

JB
വി എസ് ശിവകുമാറിനെതിരായ വിജിലന്‍സ് അന്വേഷണം; ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കും

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വിജിലന്‍സ്. ശിവകുമാറിന്റെ ഭാര്യ സിന്ധുവിന്റെ പേരിലുള്ള വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചിലെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചു. ഇതിനായി ബാങ്കിന് വിജിലന്‍സ് നോട്ടീസ് നല്‍കി.

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവകുമാര്‍ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.

ശിവകുമാര്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടേയും ഡ്രൈവറുടെയും പേരില്‍ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. വിജിലന്‍സ് എസ്പി വി എസ് അജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു ഡിവൈഎസ്പിയും രണ്ട് സിഐമാരും പോലിസുകാരമാണുള്ളത്. അതേസമയം പ്രതികളുടെ വീടുകളില്‍ വിജിലന്‍സ് പരിശോധനയില്‍ അനധികൃത സ്വത്തു സമ്പാദനം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

അതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വിജിലന്‍സ്. ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറിന്റെ താക്കോല്‍ പരിശോധന ദിവസം വിജിലന്‍സിന് കൈമാറിയിരുന്നില്ല. താക്കോല്‍ നഷ്ടപ്പെട്ടുവെട്ടുവെന്നാണ് ശിവകുമാര്‍ നല്‍കിയ മൊഴി. ഈ സാഹചര്യത്തിലാണ് മറ്റാരെയും ലോക്കര്‍ തുറക്കാന്‍ അനുവദിക്കരുതെന്നും അന്വേഷണ സംഘത്തിന് ലോക്കര്‍ തുറക്കാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ബാങ്ക് അധികൃതര്‍ക്ക് കത്തു നല്‍കിയത്.

English summary
vs shivakumar wife sidhu bank locker invesigate by vigilance
topbanner

More News from this section

Subscribe by Email