തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച നടിമാരുടെ തീരുമാനത്തിന് അനുമോദനവുമായി വിഎസ് അച്യുതാനന്ദന് രംഗത്ത് . നടിമാരുടെ രാജി ധീരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമാ വ്യവസായത്തിന് സംഘടന ഗുണം ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു പരിഗണനയും സംഘടന നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ച നടിമാര്‍ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്‍കുമെന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം.