Monday August 19th, 2019 - 7:53:am
topbanner
topbanner

അന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഐ എം എടുത്ത നടപടി പൂര്‍ണമായും ശരിയായിരുന്നുവെന്ന് വി എം സുധീരന്‍

RA
അന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഐ എം എടുത്ത നടപടി പൂര്‍ണമായും ശരിയായിരുന്നുവെന്ന് വി എം സുധീരന്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഐ എം എടുത്ത നടപടി പൂര്‍ണമായും ശരിയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി നടത്തിയ പ്രസ്താവനയില്‍നിന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. രാഷ്ട്രീയവഞ്ചകരുടെ കൂട്ടത്തില്‍ എന്നും അബ്ദുള്ളക്കുട്ടിയും ഉണ്ടാകും. സ്ഥിരമായി രാഷ്ട്രീയവഞ്ചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിൽ ഇരിക്കുമ്പോൾ മോദിയെ സ്തുതിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്.രണ്ടായിരത്തിലധികം പേർ വംശീയ കലാപത്തിൽ മരിച്ചപ്പോഴാണ് മോദിയെ വികസനനായകനായി അബ്ദുള്ളക്കുട്ടി കണ്ടത്.അതിനാണ് സിപിഐഎം നടപടി എടുത്തത്. കോൺ​ഗ്രസിൽ എത്തിയ ഉടൻ തന്നെ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു.

മറ്റൊരു പാർട്ടി പുറത്താക്കിയ വ്യക്തിയെ സ്ഥാനാർഥിയാക്കിയത് അനൗചിത്യമാണ്.വർ​ഗീയ പാർട്ടികൾക്ക് സ്തുതി പാടുന്നവർ കോൺ​ഗ്രസിൽ പാടില്ല.രാഷ്ട്രീയ സമൂഹത്തിന് തീരാകളങ്കമാണ് അബ്ദുള്ളക്കുട്ടി.ഉമ്മൻചാണ്ടി സർക്കാരിനെതിരെ താൻ പ്രവർത്തിച്ചുവെന്ന് പറയുന്നത് വിഷയം വഴിതിരിച്ചു വിടാനാണ്.ഇത്തരക്കാരെ കോൺ​ഗ്രസിൽ വച്ചുപൊറുപ്പിക്കരുത്. കോൺ​ഗ്രസ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ ഉടൻ സസ്പെൻഡ്  ചെയ്ത് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും സുധീരൻ പറഞ്ഞു.      

English summary
vm sudheeran critized abdullakutty thrissur
topbanner

More News from this section

Subscribe by Email