Monday January 27th, 2020 - 1:39:am
topbanner

അബ്ദുള്ളക്കുട്ടി അവസരവാദിയാണെന്ന് വി എം സുധീരൻ

RA
അബ്ദുള്ളക്കുട്ടി അവസരവാദിയാണെന്ന് വി എം സുധീരൻ

 അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നതെന്ന് വി എം സുധീരൻ.  പി അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി എം സുധീരൻ പറഞ്ഞു. അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്ന് വി എം സുധീരന്‍ കുറ്റപ്പെടുത്തി.

കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ല.  സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ എത്തി പ്രവർത്തിക്കാൻ സമയം നൽകാതെ എംഎൽഎയാക്കിയതിൽ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായിയെന്ന് വി എം സുധീരന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
vm sudheeran critized abdullakutty
topbanner

More News from this section

Subscribe by Email