Sunday March 29th, 2020 - 11:09:pm
topbanner

'കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണി'; യൂത്ത് കോണ്‍ഗ്രസിലെ പുതിയ തെരഞ്ഞെടുപ്പ് രീതിക്കെതിരെ വി.എം സുധീരന്‍

JB
'കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണി'; യൂത്ത് കോണ്‍ഗ്രസിലെ പുതിയ തെരഞ്ഞെടുപ്പ് രീതിക്കെതിരെ വി.എം സുധീരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. പരിഷ്‌കൃത തെരഞ്ഞെടുപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിനെ നാശത്തിലേക്ക് എത്തിക്കുന്നതു കാണുമ്പോള്‍ അതിയായി ദുഖിക്കുന്നു. വോട്ടര്‍മാരായ പ്രവര്‍ത്തകര്‍ നേരിട്ട് വോട്ട് രേഖപ്പെടുത്താതെ മൊബൈല്‍ ഫോണ്‍ വഴിയുള്ള വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് അവസാന ഘട്ടത്തില്‍ മാത്രം അറിയുന്ന ദുരവസ്ഥയാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരിഷ്‌കൃത തെരഞ്ഞെടുപ്പിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിനെ നാശത്തിലേക്ക് എത്തിക്കുന്നതു കാണുമ്പോള്‍ അതിയായി ദുഖിക്കുന്നു.. വോട്ടര്‍മാരായ പ്രവര്‍ത്തകര്‍ നേരിട്ട് വോട്ട് രേഖപ്പെടുത്താതെ മൊബൈല്‍ ഫോണ്‍ വഴിയുള്ള വോട്ടിങ് സമ്പ്രദായത്തെക്കുറിച്ച് അവസാന ഘട്ടത്തില്‍ മാത്രം അറിയുന്ന ദുരവസ്ഥയാണ് വന്നിട്ടുള്ളത്.
ഇതിലൂടെ സാധാരണക്കാരും താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നവരുമായ യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനം അന്യമാകുന്ന ദയനീയ അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
മത്സരരംഗത്ത് ഉള്ളവര്‍ക്കും വോട്ടര്‍മാര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും തെരഞ്ഞെടുപ്പ് എന്താണെന്നോ എങ്ങനെയാണെന്നോ ഇപ്പോഴും പിടികിട്ടാത്ത അതി വിചിത്രവും അവ്യക്തവുമായ സ്ഥിതിവിശേഷമാണ് വന്നു ഭവിച്ചിട്ടുള്ളത്.
കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. കണ്ണു തുറന്ന് കാണാനും യാഥാര്‍ഥ സ്ഥിതി വിലയിരുത്തി യൂത്ത് കോണ്‍ഗ്രസിനെ രക്ഷിക്കാനും ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും തയ്യാറാകണം...

 

English summary
vm suderan against new youth congress election pattern
topbanner

More News from this section

Subscribe by Email