Saturday October 19th, 2019 - 10:07:am
topbanner

ആരോപണം തെളിയിച്ചാല്‍ തന്നെ ശിക്ഷിക്കാം; അറസ്റ്റ് ചെയ്യ്ത് ജയിലില്‍ അടയ്ക്കാമെന്ന് വിനായകന്‍

JB
ആരോപണം തെളിയിച്ചാല്‍ തന്നെ ശിക്ഷിക്കാം; അറസ്റ്റ് ചെയ്യ്ത് ജയിലില്‍ അടയ്ക്കാമെന്ന് വിനായകന്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സാഹചര്യത്തിലാണ് വിനായകന്റെ പ്രതികരണം.

എനിക്ക് ഒന്നും പറയാനില്ല. അവള്‍ ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക. എനിക്ക് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല. തന്നെ വിളിക്കുന്നവരുടെ കോള്‍ റെക്കോര്‍ഡ് ചെയ്യാറില്ലെന്നും അത് തന്നെ സംബന്ധിക്കുന്നതാണെന്ന് തോന്നുന്നില്ലെന്നും വിനായകന്‍ പറഞ്ഞു. അത് ചെയ്തത് താനാണെന്ന് തെളിയിച്ചാല്‍ തന്നെ ശിക്ഷിക്കാം. അറസ്റ്റ് ചെയ്യാം, ജയിലില്‍ അടയ്ക്കാം- വിനായകന്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ദളിത് പെണ്‍കുട്ടികളുടെ ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനാണ് വിനായകനെ ആക്ടിവിസ്റ്റ് യുവതി വിളിച്ചത്. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കല്‍പ്പറ്റ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. വിനായകനില്‍നിന്നുള്ള ദുരനുഭവം യുവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

Read more topics: vinayakan, react on sexsual case,
English summary
vinayakan react on sexsual case
topbanner

More News from this section

Subscribe by Email