Wednesday June 26th, 2019 - 7:45:am
topbanner
topbanner

രമ്യ ഹരിദാസിനെതിരെ താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം ; ന്യായീകരിച്ച് വിജയരാഘവന്‍ വീണ്ടും

suji
രമ്യ ഹരിദാസിനെതിരെ താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം ; ന്യായീകരിച്ച്  വിജയരാഘവന്‍ വീണ്ടും

ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസിനെതിരെ താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുസ്ലീം ലീഗുമായി കൂടിക്കാഴ്ച നടത്തുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാമജയമാണ്. ഇതിന് കാരണം ശബരിമലയാണെന്നു തീര്‍ത്തും പറയാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊന്നാനിയില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ''സ്ഥാനാര്‍ത്ഥിത്ഥിയായതിന് പിന്നാലെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ടതിന് ശേഷം ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല.'' എന്നായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍

 

Read more topics: vijayaraghavan,remya
English summary
vijayaraghavan justify his statement against remya
topbanner

More News from this section

Subscribe by Email