Sunday March 29th, 2020 - 11:34:pm
topbanner

വിഎസ് ശിവകുമാറിന്‍റെ ലോക്കർ തുറക്കണം: ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും

JB
വിഎസ് ശിവകുമാറിന്‍റെ ലോക്കർ തുറക്കണം: ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും

മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ അന്വേഷണം കടുപ്പിച്ച് വിജിലന്‍സ്. ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറ‍ന്ന് പരിശോധിക്കാനുളള നീക്കത്തിലാണ് വിജിലന്‍സ് സംഘം. ഇതിനായി ഇന്ന് ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തിയ ശേഷമാണ് പുതിയ നീക്കം. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം.ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്

English summary
vigilance to notice to bank on vs shivakumar case
topbanner

More News from this section

Subscribe by Email