പത്തനംതിട്ട: മുന്‍ മന്ത്രി ശിവകുമാറിനെതിരെ അനധികൃ സ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സിന്റെ ദ്രുത പരിശോധന. മന്ത്രിയായിരുന്ന കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 600 കോടിയുടെ വെട്ടിപ്പ് നടത്തിയതായും ഈ പണം ഉപയോഗിച്ച് മന്ത്രി ആശുപത്രികള്‍ വാങ്ങിയതായുമാണ് ആരോപണം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം, അടൂര്‍, കാട്ടാക്കട എന്നിവിടങ്ങളിലാണ് ആശുപത്രികള്‍ വാങ്ങിയത്. തിരുവനന്തപുരത്തുള്ള എസ്.കെ. ആശുപത്രി അമേരിക്കയിലുള്ള ഭാര്യാ സഹോദരന്റെ പേരിലാണ്. മറ്റ് രണ്ട് ആശുപത്രികള്‍ അടുത്ത ബന്ധുക്കളുടെ പേരിലാണ്.
ദ്രുതപരിശോധനയില്‍ ശിവകുമാറിനെതിരേ തെളിവുകള്‍ ലഭിച്ചതായാണു സൂചന. വൈകാതെ എഫ്.ഐ.ആര് തയാറാക്കി കേസ് അന്വേഷണം ആരംഭിച്ചേക്കും. ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയില്‍ വി.എസ്. ശിവകുമാര്‍ ബന്ധപ്പെട്ടിട്ടുള്ള വന്‍കിട കമ്പനികള്‍, അവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ നിരീക്ഷിച്ചിട്ടുണ്ട്.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിജിലന്‍സ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട രണ്ടാമത്തെ മുന്‍ യു.ഡി.എഫ്. മന്ത്രിയാണ് വി.എസ്. ശിവകുമാര്‍. നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുടെ പേരില്‍ സ്വന്തക്കാര്‍ക്ക് പ്രവൃത്തികള്‍ പകുത്തു നല്കി ആകെ തുകയുടെ മുപ്പതു ശതമാനം സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ റവന്യൂ മുന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ടിരുന്നു.
'എത്രമദ്യപിച്ചാലും നാലു കാലില്‍ പോവില്ല'; രഞ്ജിനിയുടെ വീഡിയോ കാണാം
സ്ത്രീയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയതയാളെ പോലിസ് പിടികൂടി
വനിതയുടെ മുഖചിത്രം ചരിത്രത്തിൽ ആദ്യമായ് ഒരു ട്രാൻസ്ജെൻഡ