തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞു വിഡിയോ റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. പഴയന്നൂര്‍ കോടത്തൂര്‍ സ്വദേശി നെല്ലിക്കല്‍ സുരേഷ്ബാബു (39) പൊലീസില്‍ കീഴടങ്ങിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പഞ്ചാബിലെ ഹോട്ടലില്‍ തൊഴിലാളിയായ ഇയാള്‍ ഡിസംബര്‍ ഒന്നിനാണു വീഡിയോ വാട്സാപ് വഴി കൈമാറിയത്. ഇതു പിന്നീടു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സുരേഷ് ബാബു ഒളിവില്‍ പോയി.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ എം.പത്മകുമാറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സുരേഷ് ബാബു ഇന്നലെ ചേലക്കര സിഐ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താനാണു പൊലീസ് ശ്രമം.