Saturday November 28th, 2020 - 5:16:am

പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ; പോലീസ് മര്‍ദ്ദിച്ചിരുന്നുവെന്ന് ഒന്നാം പ്രതിയും

suji
പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ; പോലീസ് മര്‍ദ്ദിച്ചിരുന്നുവെന്ന് ഒന്നാം പ്രതിയും

കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉമേഷാണ് കൊലപ്പെടുത്തിയത്. പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വിദേശവനിതയുടെ ചെരുപ്പും അടിവസ്ത്രവും കണ്ടെത്താനാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയില്‍വട്ടു. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെ ഉച്ചയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരായി. കേസില്‍ പങ്കില്ലെന്നും പോലീസ് മര്‍ദ്ദിച്ചെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ മൊഴി നല്‍കി. അന്യായമായി തടങ്കലില്‍ വച്ച് പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ചു പ്രതികളുടെ ബന്ധുക്കളും കോടതി വളപ്പില്‍ പ്രതിഷേധിച്ചു. പ്രതികളെ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാനും അഭിഭാഷകരുടെ ഭാഗത്ത് നിന്നു ശ്രമമുണ്ടായി.

വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിച്ച ശേഷമാണ് കൊന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രതികളായ ഉമേഷും ഉദയനും ഇതിനു മുമ്പും ഇതേ കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിചചതായാണ് അന്വേഷണത്തിനിടെ പോലീസിന് ലഭിച്ച സൂചന. എട്ടു സ്ത്രീകളോളം ഇവര്‍ക്ക് ഇരയായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാവരും കോവളത്തും പരിസരത്തുമുള്ളവരാണ്. എന്നാല്‍ ഭീഷണി ഭയന്ന് ആരും ഇതുവരെ പരാതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

37 ദിവസം മൃതദേഹം കണ്ടല്‍ക്കാട്ടില്‍ കിടന്നിരുന്നു. ഈ ദിവസങ്ങളില്‍ ഉമേഷിന്റെയും ഉദയന്റെയും സുഹൃത്തുക്കളായ മൂന്നു പേര്‍ കൂടി ഈ കാട്ടിലെത്തിയതായി സംശയിക്കുന്നുണ്ട്. അവര്‍ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിക്കും.

Read more topics: victim, kovalam case
English summary
victim complaint against police in kovalam case
topbanner

More News from this section

Subscribe by Email