Wednesday September 30th, 2020 - 9:11:am

സിപിഎമ്മിന്റെ എടാപോടാ ശൈലി മാറണം ; അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍

suji
സിപിഎമ്മിന്റെ എടാപോടാ ശൈലി മാറണം ; അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍

സിപിഎമ്മിന്റെ എടാപോടാ ശൈലി മാറണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നത് മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്നും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അവസരം കൊടുക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഘടനാപരമായി സി.പി.എമ്മിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപിടിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി.കാപ്പന്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നേതാക്കള്‍ ജനങ്ങളോട് വിനീത വിധേയരായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: vellappally nadesan,cpim
English summary
vellappally nadesan advice to cpim
topbanner

More News from this section

Subscribe by Email