Sunday April 5th, 2020 - 10:25:am
topbanner

എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

JB
 എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചികുളങ്ങരയിലെ വസതിയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. വി മുരളീധരനുമായുള്ളത് സൗഹൃദപരമായ കൂടിക്കാഴ്ചയാണെന്നും വെള്ളാപള്ളി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, വെള്ളാപ്പള്ളി കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖനാണെന്ന് ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ബിഡിജെസിന്റെ നേതൃത്വം സംബന്ധിച്ച് ബിജെപിക്ക് സംശയമില്ല. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ്. അവരാണ് ബിജെപിയുടെ ഘടകകക്ഷിയെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

 

Read more topics: vellapilli nadasen, sndp yogam ,
English summary
vellapilli nadasen react on sndp yogam
topbanner

More News from this section

Subscribe by Email