Monday March 30th, 2020 - 5:41:am
topbanner

എസ്.എന്‍. കോളേജ് ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

JB
എസ്.എന്‍. കോളേജ് ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: കൊല്ലം എസ്.എന്‍. കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ അനുമതിക്കായി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിക്കാണ് സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം നല്‍കണോ അതോ കൂടുതല്‍ അന്വേഷണം വേണോമോയെന്ന് ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഓഡിറ്റോറിയവും ലൈബ്രറി കോംപ്ളക്സും നിര്‍മിക്കാനുള്ള പണം കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് പരാതി. 2004ല്‍ കോടതി നിര്‍ദേശപ്രകാരമാണ് വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ആരംഭിച്ചത്. കൊല്ലം എസ്.എന്‍. കോളേജിലെ സുവര്‍ണ ജൂബിലി ഫണ്ട് വകമാറ്റിയെന്നാണ് ആരോപണം. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയെങ്കിലും തുടര്‍നടപടികള്‍ വൈകിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി വന്നത്. റിപ്പോര്‍ട്ട് തയാറാക്കിയെന്ന് അറിയിച്ചതോടെ അത് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

English summary
vellapilli nadasan against investigation report on sn college scam
topbanner

More News from this section

Subscribe by Email