കോഴിക്കോട്. എല്‍ഡിഎഫിന്റെ വാതിലുകള്‍ അടച്ചിട്ടില്ല വീരേന്ദ്രകുമാര്‍ പുനര്‍ വിചിന്തനം നടത്തി തിരിച്ചു വരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യുഡിഎഫിന്റെ പടയൊരുക്കം കഴിയും മുന്‍പ് അവരുടെ ഒരു രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാന്‍ പോകുന്നതു മുന്നണിക്കുള്ളിലെ ചേരിതിരിവിന്റെയും പൊട്ടിത്തെറിയുടെയും ഫലമായാണെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദ്രകുമാര്‍ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തുടര്‍ നടപടികളിലേക്കു സിപിഎം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാര്‍ മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു സിപിഐ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.