Friday August 7th, 2020 - 1:13:am

പത്തനംതിട്ട ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് വീണ ജോര്‍ജ്

JB
 പത്തനംതിട്ട ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് വീണ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്ന് വീണജോര്‍ജ്. പത്തനംതിട്ടയില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് മത്സരിക്കുക. ആദ്യമായാണ് വീണ ജോര്‍ജ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്.കേരളത്തില്‍ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടത് മുന്നണി ജയിക്കുമെന്നും വീണ ജോര്‍ജ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ പത്ത് വര്‍ഷമായി പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കഴിഞ്ഞ രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് പത്തനംതിട്ടയില്‍ കൊണ്ട് വന്നതെന്ന് പരിശോധിക്കപ്പെടുമെന്നും വീണാജോര്‍ജ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റേത് മാത്രമായി രണ്ടായിരത്തിലധികം കോടി രൂപയുടെ പദ്ധതി കേരളസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കോഴഞ്ചേരി പാലമുള്‍പ്പെടെ പതിറ്റാണ്ടുകളായി ജില്ല ആഗ്രഹിച്ച പദ്ധതികളെല്ലാം ആരംഭിക്കാന്‍ പൂര്‍ത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്നും വീണാജോര്‍ജ് പറഞ്ഞു. വികസനത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്നും വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.

 

English summary
veena george talking about pathanamthitta loksabha election
topbanner

More News from this section

Subscribe by Email