Sunday September 22nd, 2019 - 3:28:am
topbanner
Breaking News
jeevanam

പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു

RA
പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പി ബി നൂഹ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.പത്തനംതിട്ടസെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് വീണ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ അനന്തഗോപന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, മാത്യു ടി തോമസ് എംഎല്‍എ എന്നിവര്‍ വീണോ ജോര്‍ജിനൊപ്പം ഉണ്ടായിരുന്നു.

 

Viral News

English summary
veena george nomination
topbanner

More News from this section

Subscribe by Email