Friday August 7th, 2020 - 12:46:am

  ബിജെപിയെ കൈപിടിച്ചുയര്‍ത്താന്‍ കച്ചകെട്ടി ഏഷ്യാനെറ്റ്; വെല്ലുവിളിച്ച് വീണ ജോര്‍ജ്ജ് ;വീഡിയോ പുറത്ത്

JB
  ബിജെപിയെ കൈപിടിച്ചുയര്‍ത്താന്‍ കച്ചകെട്ടി ഏഷ്യാനെറ്റ്; വെല്ലുവിളിച്ച് വീണ ജോര്‍ജ്ജ് ;വീഡിയോ പുറത്ത്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തതോടെ മലയാളത്തിലെ പ്രമുഖ ചാനലുകളെല്ലാം സര്‍വ്വേ നടത്തുന്ന തിരക്കിലാണ്. തുടക്കത്തിലേ സര്‍വ്വേ നടത്തിയ മലയാള മനോരമയും മാതൃഭൂമിയും ഇടതുപക്ഷ ചായ്വ് കാട്ടിയിരുന്നെങ്കിലും മുന്‍തൂക്കം നല്‍കിയിരുന്നത് യുഡിഎഫിന് തന്നെയായിരുന്നു. വലതുപക്ഷം മുന്‍തൂക്കം നേടുമെന്നും ഇടതുപക്ഷം പിന്നോട്ടടിക്കപ്പെടുമെന്നുമൊക്കെ വച്ച് കാച്ചിയപ്പോള്‍ പോലും ബിജെപിക്ക് തിരുവനന്തപുരത്ത് വിജയസാധ്യത ഉണ്ടെന്നു മാത്രമാണ് പ്രവചിച്ചത്. എന്നാല്‍ ഇതിനെയൊക്കെ കവച്ചുവെക്കുന്നതായിരുന്നു ഏഷ്യാനെറ്റിന്റെ പ്രവചനം. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഇന്നലെ പുറത്തുവിട്ട സര്‍വ്വേ പ്രകാരം കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്നും യുഡിഎഫ് വന്‍വിജയം നേടുമെന്നുമാണ് പ്രവചനം. എന്നാല്‍ സര്‍വ്വേയുടെ ആധികാരികത സംബന്ധിച്ച് അപ്പോള്‍ തന്നെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ബിജെപി സ്പോണ്‍സേര്‍ഡ് സര്‍വ്വേ ആണ് ഏഷ്യാനെറ്റ് നടത്തിയതെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. ബിജെപി ശക്തമായ മത്സരം കാഴ്ചവക്കുമെന്നു പറയപ്പെടുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും അട്ടിമറിയുണ്ടാക്കാനുള്ള ശ്രമമാണ് ഈ തെറ്റിദ്ധാരണാജനകമായ സര്‍വേയിലൂടെ ഏഷ്യാനെറ്റ് ലാഖ്യം വാക്കുന്നതെന്നു ഇടതുപക്ഷം ആരോപിച്ച്. തങ്ങളുടെ സിറ്റിങ്ങ് സീറ്റുകള്‍ ബിജെപിക്ക് നല്‍കിയ സര്‍വേയ്ക്കെതിരെ കോണ്‍ഗ്രസ്സും രംഗത്ത് വന്നിട്ടുണ്ട്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടതുപക്ഷത്തിന് മൂന്നാംസ്ഥാനമാണ് ഏഷ്യാനെറ്റ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തനായ ശശി തരൂരിനെ കുമ്മനം പരാജയപ്പെടുത്തുമെന്നും പത്തനംതിട്ടയില്‍ ബിജെപിക്ക് വന്‍ മുന്‍തൂക്കമുണ്ടാകുമെന്നും സര്‍വേ പ്രവചിച്ചതോടെ ബിജെപിക്ക് വേണ്ടി മാത്രം നടത്തിയ സര്‍വ്വേ ആണിത് എന്നാണ് ഉയരുന്ന ആക്ഷേപം. ഇത് ഇരു മുന്നണികളിലെ അണികളിലും എതിര്‍പ്പ് ഉളവാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിന് വേണ്ടി ഈ സര്‍വ്വേ നടത്തിയത് മോഡി ഭക്തനും ബിജെപി അനുഭാവിയുമായ സുജയ് മിശ്രയാണ് എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്ത് വിട്ടിരുന്നു. ഇതോടെ സര്‍വേയിലെ രഹസ്യധാരണകള്‍ പരസ്യമാവുകയായിരുന്നു.

 

Read more topics: veena george, aganist asianet,
English summary
veena george aganist asianet
topbanner

More News from this section

Subscribe by Email