Friday September 25th, 2020 - 9:16:am

നടിയെ ആക്രമിച്ച കേസ്: ദിലീപ് സമർപ്പിച്ച വിടുതല്‍ ഹർജിയിൽ വിധി ശനിയാഴ്ച

JB
നടിയെ ആക്രമിച്ച കേസ്: ദിലീപ് സമർപ്പിച്ച വിടുതല്‍ ഹർജിയിൽ വിധി ശനിയാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ഈ മാസം 4ന്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ വാദം പൂർത്തിയായി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു.നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ വാദം. എന്നാൽ, ദിലീപിന് വിടുതൽ നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിലീപ് സമർപ്പിച്ച ഹർജിയിൽ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുള്ളതിനാൽ അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തിയത്.

English summary
vedict on acteress attcked case
topbanner

More News from this section

Subscribe by Email