Saturday April 4th, 2020 - 7:39:pm
topbanner

'പേടിക്കേണ്ടതായി ഒന്നും ഇല്ല'; ആശുപത്രിയില്‍ നിന്ന് വാവ സുരേഷിന്റെ കുറിപ്പ്

JB
'പേടിക്കേണ്ടതായി ഒന്നും ഇല്ല'; ആശുപത്രിയില്‍ നിന്ന് വാവ സുരേഷിന്റെ കുറിപ്പ്

പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന് കേരളത്തിലുടനീളം നിരവധി ആരാധകരുണ്ട്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ പാമ്പ് കടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സുരേഷിന്റെ ആരാധകര്‍ മണ്ണാറശാലയില്‍ വഴിപാട് നേര്‍ന്നിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ കവലയില്‍ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറില്‍ നിന്ന് പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ സുരേഷിന്റെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ കുറിപ്പുമായി സുരേഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

കുറിപ്പ് വായിക്കാം,

നമസ്‌കാരം..13/02/2020 പത്തനാപുരത്തിന് അടുത്ത് വച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന രാവിലെ 10.30 മണി സമയത്ത് അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാപരമായി എംഡിഐസിയുവില്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.

ഒരുപാട് ഫേക്ക് ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധധാരണ ആയ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരും പോകാതിരിക്കുക.. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റും. എംഡിഐസിയുവില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാര്‍ഡിലേക്ക് വന്നതിന് ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ അപ്ഡേറ്റ് ചെയ്യുന്നതാണ്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും, എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം

വാവ സുരേഷ്

 

Read more topics: vava suresh, letter, hospital,
English summary
vava suresh letter from hospital
topbanner

More News from this section

Subscribe by Email