പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം കുട്ടികളെ പിഡീപ്പിച്ച വൈദികനാണ് പിടിയിലായത്. വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിന്റെ നടത്തിപ്പുകാരനായ പത്തനംതിട്ട സ്വദേശി ഫാ.ജോണ്‍ ഫിലിപ്പോസ് ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി പഠനത്തില്‍ മോശമായതിനെത്തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. മറ്റു ക്ലാസുകളിലെ കുട്ടികളും ഇരയായെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2012 മുതല്‍ കുട്ടികളെ പീഡിപ്പിക്കുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പട്ടിമറ്റം പൊലീസ് പിടികൂടിയ പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു. സി.ഐ. മുഹമ്മദ് റിയാസ്, എസ്.ഐ. ഹണി കെ. ദാസ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ജോണ്‍ പോള്‍ II മാര്‍പാപ്പയ്ക്ക് സ്ത്രീയുമായി 32 വര്‍ഷം ബന്ധമുണ്ടായിരുന്നെന്ന് ബിബിസി
നഗ്നചിത്രത്തിന്റെ പേരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍