Friday August 23rd, 2019 - 3:49:am
topbanner
topbanner

വടകരയിലെ വിദ്യാര്‍ഥിനി അമൃതയുടെ ആത്മഹത്യ : മൂന്നു വര്‍ഷത്തിന് ശേഷം ഇർഷാദിന്റെ നാടകീയ അറസ്റ്റ്

NewsDesk
വടകരയിലെ വിദ്യാര്‍ഥിനി അമൃതയുടെ ആത്മഹത്യ : മൂന്നു വര്‍ഷത്തിന് ശേഷം ഇർഷാദിന്റെ നാടകീയ അറസ്റ്റ്

വടകര: വളളിക്കാട് സ്വദേശിനി അമൃതയുടെ മരണത്തിന് കാരണക്കാരനായ യുവാവിനെ ചോമ്പാല പോലീസ് അറസ്റ്റു ചെയ്തു. ചോമ്പാല എരിക്കിൻചാൽ സ്വദേശി മുഹമ്മദ് ഇർഷാദിനെ(21)യാണ് വടകര ഡി.വൈ.എസി.പി സ്ക്വാഡിലെ ചോമ്പാല സി.ഐ അനിൽ, വടകര സി.ഐ അബ്ദുള്ള , വടകര ക്രൈംബ്രാഞ്ച് ഗംഗാധരൻ എഎസ്ഐ, രാജീവൻ എസ്ഐ, ഷാജി, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇർഷാദും അഴിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഓര്‍ക്കാട്ടേരി ബാലവാടി സ്‌റ്റോപ്പിലെ ചെറുവമ്പ്ര പ്രകാശിന്റെ മകളും അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായിരുന്ന അമൃതയും(16)തമ്മിൽ പ്രണയത്തിലാവുകയും . ഇർഷാദ് മനപ്പൂർവ്വം പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിൽ മനം നൊന്ത് അമൃത മുക്കാളി റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യ പ്രേരണാ കുറ്റമാണ് ഇർഷാദിൻെറ പേരിൽ പോലീസ് ചുമത്തിയിരിക്കുന്നത്. അമൃത ആത്മഹത്യ ചെയ്യുമെന്ന് അറിഞ്ഞിട്ടും ഇർഷാദ് തടയാതിരുന്നുവെന്നും പോലീസ് കണ്ടെത്തി. അമൃതയുടെ ഫോൺകോളുകൾ പരിശോധിച്ചതിൻെറയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് മരണത്തിൽ ഇർഷാദിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

വയനാട് മാനന്തവാടിയിൽ നിന്നുമാണ് സാഹസികമായി ഇർഷാദിനെ പോലീസ് പിടികൂടിയത്. അമൃതയുടെ മരണശേഷം ഗൾഫിലേക്ക് മുങ്ങിയ ഇർഷാദ് ഏതാനും മാസം മുമ്പാണ് വയനാട്ടിൽ എത്തിയത്.ഇർഷാദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നതിനാൽ മംഗലപുരത്ത് വിമാനമിറങ്ങിയാവാം ഇർഷാദ് വയനാട്ടിൽ എത്തിയതെന്ന് പോലീസ് സംശയിക്കുന്നു.

2016ൽ ഇതെ കേസിൽ ഇർഷാദിൻെറ സുഹൃത്ത് ഫയൂസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു . ഇയാളുടെ മൊഴിയിലും അമൃതയുടെ ആത്മഹത്യയിൽ ഇർഷാദിന് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇർഷാദിനെ പോലീസ് കോടതിയിൽ ഹാജരാക്കി.

Read more topics: vadakara, suicide, arrested,
English summary
vadakara vallikkad amritha suicide irshad arrested
topbanner

More News from this section

Subscribe by Email