Thursday June 4th, 2020 - 7:41:pm

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെ മുഖ്യമന്ത്രി സൈബര്‍ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്നുവെന്ന് വി.ടി ബല്‍റാം

suji
ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെ മുഖ്യമന്ത്രി സൈബര്‍ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്നുവെന്ന് വി.ടി ബല്‍റാം

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈബര്‍ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഈ നടപടി ഹീനവും സ്ഥാനത്തിന് യോജിക്കാത്ത് ആണെന്നും ബല്‍റാം പ്രതികരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റിങ്ങനെ

ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ പുലര്‍ത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ ആ പൊതുപ്രവര്‍ത്തകന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. അദ്ദേഹമോ അടുത്ത ബന്ധുക്കളിലാരുമോ വിദേശയാത്ര ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളോ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളോ അദ്ദേഹത്തിനില്ല. മനപൂര്‍വ്വമായ ഒരു വീഴ്ചയും അദ്ദേഹത്തില്‍ നിന്നുണ്ടായതായി കാണുന്നില്ല. എന്നിട്ടും രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്താല്‍ കുറ്റപ്പെടുത്തി സൈബര്‍ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഇതേ സമയത്ത് തന്നെയാണ് മാര്‍ച്ച് 6 ന് വിദേശയാത്ര കഴിഞ്ഞു വന്ന സംസ്ഥാന ഡിജിപിയും മറ്റും കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ച് വ്യാപകമായി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നത് എന്നതും മുഖ്യമന്ത്രിക്ക് അറിയാത്തതല്ല.

രാഷ്ട്രീയം പറയേണ്ട സമയമല്ല ഇത് എന്ന് ആദ്യം തിരിച്ചറിയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.

 

English summary
v t balram mla against cm pinarayi in idukki leader covid case
topbanner

More News from this section

Subscribe by Email