Wednesday January 29th, 2020 - 9:44:am
topbanner

പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് വന്‍കിട നിയമലംഘകര്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കാശിക്കു പോകുമെന്ന് വി ടി ബല്‍റാം

suji
പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് വന്‍കിട നിയമലംഘകര്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കാശിക്കു പോകുമെന്ന് വി ടി ബല്‍റാം

ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കും. ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്നും ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാം. പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് വന്‍കിട നിയമലംഘകര്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കാശിക്കു പോകുമെന്ന് വി.ടി ബല്‍റാം എംഎല്‍എ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏത് കേടായ ക്ലോക്കും ദിവസത്തില്‍ രണ്ട് തവണ ശരിയായ സമയം കാണിക്കും. എന്നാല്‍ അതു വച്ചല്ല ക്ലോക്കിന്റെ ഗുണനിലവാരം അളക്കേണ്ടത്.പരിസ്ഥിതി സംരക്ഷണം എന്നത് ഒരു രാഷ്ട്രീയമാണ്, സ്ഥാപിത താത്പര്യക്കാര്‍ക്കും ജാതി/മത ശക്തികള്‍ക്കും മുന്‍പില്‍ കീഴടങ്ങുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം എന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള ജനപക്ഷ രാഷ്ട്രീയം. അതിന് വേണ്ടി വാദിക്കുകയും ആ ദിശയിലുള്ള നയരൂപീകരണങ്ങളിലേക്ക് സര്‍ക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും ചുമതല. അവര്‍ക്ക് പരിഹാസങ്ങളും അവസരനഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാലും നിയമസഭയിലടക്കം ആ നിലയിലുള്ള ശബ്ദങ്ങള്‍ ഇനിയുമുയരണം.എന്നാല്‍ ഇതിനു വിപരീതമായി സ്വന്തം ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രാഷ്ട്രീയ രംഗത്തെ തെരഞ്ഞെടുക്കുകയും പണക്കൊഴുപ്പ് ഉപയോഗിച്ച് ഉന്നത നേതൃത്വത്തെ വിലക്കെടുത്ത് അധികാര പദവികള്‍ നേടിയെടുക്കുകയും ചെയ്യുന്ന മറ്റ് ചിലരുണ്ട്. അവര്‍ അധികാരവും ജനപ്രതിനിധി സഭകളിലെ അംഗത്വവുമൊക്കെ പ്രധാനമായും ഉപയോഗിക്കുന്നത് അവര്‍ക്കും അവരേപ്പോലുള്ള മറ്റ് സ്ഥാപിത താത്പര്യക്കാര്‍ക്കും വേണ്ടിയാണ്. സ്‌ക്കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്ര ബോധത്തേപ്പോലും പരിഹസിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തവും അസംബന്ധ വാദങ്ങളുമൊക്കെ അവര്‍ കിട്ടാവുന്നിടത്തൊക്കെ ഉയര്‍ത്തുന്നതും സ്വന്തം കച്ചവട താത്പര്യങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാനാണ്. പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങളുടേയും എണ്ണമറ്റ നിയമലംഘനങ്ങളുടേയും പരമ്പര തന്നെയുണ്ടായാലും രാഷ്ട്രീയ സ്വാധീനത്തെ ഭയന്ന് ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ മടിക്കും. കോടതിവിധികള്‍ പോലും നടപ്പാക്കാതെ പരമാവധി വൈകിപ്പിച്ച് ഒത്താശ ചെയ്യും. പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇതുപോലുള്ള വന്‍കിട നിയമലംഘകര്‍ക്ക് മുന്‍പില്‍ കാശിക്ക് പോവും.അവസാനം, അവരടക്കമുള്ള ചൂഷക വര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനഫലമായി എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ രക്ഷകരായി ഇവര്‍ തന്നെ തകര്‍ത്താടും. ദുരന്തമുഖത്തുള്ള പ്രകടനങ്ങള്‍ക്കപ്പുറം അടിസ്ഥാന പ്രശ്‌നങ്ങളേക്കുറിച്ച് അവര്‍ മൗനം പാലിക്കുമെന്ന് മാത്രമല്ല, ആ നിലക്കുള്ള ചര്‍ച്ചകള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കും. നേരത്തേ നിയമിച്ച് വച്ചിരിക്കുന്ന ശമ്പളക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവരെ നെന്മ മരങ്ങളായി ചിത്രീകരിച്ച് പ്രതിച്ഛായാ നിര്‍മ്മിതിക്ക് കളമൊരുക്കും. ജീവിതത്തിലിന്നുവരെ സ്വതന്ത്രമായി ചിന്തിക്കാനോ പ്രതികരിക്കാനോ അവസരം ലഭിച്ചിട്ടില്ലാത്ത പാര്‍ട്ടി അടിമകള്‍ കണ്ണുംപൂട്ടി ഇതേറ്റെടുത്ത് കൊഴുപ്പിക്കും.മാന്‍ ഏത്, മാരീചന്‍ ഏത് എന്ന് തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം

 

Read more topics: v t balram, omanakuttan case
English summary
v t balram about omanakuttan case
topbanner

More News from this section

Subscribe by Email