Friday August 7th, 2020 - 1:29:am

പാലായിലെ വിജയം വട്ടിയൂര്‍ക്കാവിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തില്‍ വി കെ പ്രശാന്ത്

suji
പാലായിലെ വിജയം വട്ടിയൂര്‍ക്കാവിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തില്‍ വി കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് വി.കെ. പ്രശാന്ത് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പാലായിലെ വിജയം വട്ടിയൂര്‍ക്കാവിലും പ്രതിഫലിക്കുമെന്ന് പറഞ്ഞ വി.കെ.പ്രശാന്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വട്ടിയൂര്‍ക്കാവില്‍ ആദ്യം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചത് ഇടത് മുന്നണിക്ക് മേല്‍കൈ നല്‍കിയിട്ടുണ്ട്. പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ടഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെത്തി സഹപ്രവര്‍ത്തകരോട് വികെ പ്രശാന്ത് ഇന്ന് വോട്ട് ചോദിച്ചു. 2005 മുതല്‍ അഭിഭാഷകനായി പ്രാക്ടീസ് ച്യെ്യുകയായിരുന്നു വികെ പ്രശാന്ത്.

 

English summary
v k prasant confident in vattiyoorkav election
topbanner

More News from this section

Subscribe by Email