Sunday December 15th, 2019 - 7:33:pm
topbanner

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന അഖിൽ ആശുപത്രി വിട്ടു

RA
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന അഖിൽ ആശുപത്രി വിട്ടു

തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന  മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിൽ പരിക്കുകള്‍ ഭേദപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാർജ് ചെയ്തു.

ഡോക്ടര്‍മാര്‍ രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണമെന്നാണ്  നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസം 12ന് യൂണിവേഴ്സിറ്റി കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയപ്പോഴാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിന് നെഞ്ചില്‍ കുത്തേറ്റത്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിനെ അടിയന്തര ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി അഖില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
university issue akhil discharge hospital
topbanner

More News from this section

Subscribe by Email